ആലപ്പുഴ: എഎന്‍പുരം തിരുമല ക്ഷേത്രത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട പെട്ടിവണ്ടികളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു. ദുര്‍ഗന്ധം സഹിക്കവയ്യാതെ പ്രദേശവാസികള്‍.
ക്ഷേത്രത്തിനു കിഴക്കുഭാഗത്തും വാട്ടര്‍ ടാങ്കിനു സമീപത്തുമാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി രണ്ടു പെട്ടിവണ്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. വണ്ടി കിടക്കുന്ന ഭാഗം പുല്ലുകകള് വളര്‍ന്ന് കാടുകയറിയ നിലയിലാണ്. ഇതിനുള്ളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച മാലിന്യങ്ങള്‍ രാത്രികാലത്ത് ഇവിടങ്ങളില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ്.
ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങിയതോടെ ആറാട്ട് എഴുന്നെള്ളിപ്പ് വരുന്ന ഭാഗം കൂടിയാണ് ഈ പ്രദേശം. നിരവധി തവണ പോലീസില്‍ അറിയിച്ചെങ്കിലും വാഹനം നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: