അമ്പലപ്പുഴ: ഈ വര്‍ഷത്തെ ഗോകുലാചാര്യ അവാര്‍ഡ് പ്രയാര്‍ ഗോപാലകൃഷ്ണന്. അമ്പലപ്പുഴ സുദാമ ശ്രീകൃഷ്ണ സംഗമ ആഘോഷസമിതിയാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒരു നൂറ്റി പതിനൊന്നു രൂപയും ശില്പവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 20ന് രാവിലെ 10.30 ന് അമ്പലപ്പുഴ ശ്രീപ്രിയ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റിട്ട: സുപ്രീം കോടതി ജഡ്ജി കെ.റ്റി.തോമസ് സമ്മാനിക്കും. ബാലഗോകുല സ്ഥാപകന്‍ എം.എ. കൃഷ്ണന്, കുചേലസാഹിത്യത്തെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ പ്രഫ: ചന്ദ്രികാ നാരായണന് തുടങ്ങിയവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്. ആര് എസ് എസ് ജില്ലാ സംഘചാലക് ഡോ: അമ്പലപ്പുഴ ഗോപകുമാറിന്റെ അദ്ധ്യക്ഷയാകും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്,ആര് എസ് എസ് പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: