ആലപ്പുഴ: മുടങ്ങിയ പെന്ഷന് വിതരണം ചെയ്യുക, കുടിശിഖ ഡിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 22ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം. വാസുദേവന്‍പിള്ള അദ്ധ്യക്ഷനായി. എം.വി. തമ്പുരാന്, എം.എം. പണിക്കര്‍, ഇ.ബി. വേണുഗോപാല്‍, എ.പി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: