ഹോം » കേരളം » 

മാധ്യമ വിലക്ക് അപലപനീയം

November 22, 2017

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ തടഞ്ഞ് പുറത്തുനിര്‍ത്തിയ ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ . മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരെ പൊതുനിരത്തില്‍ തടഞ്ഞ് പൊതുവഴിയില്‍ കുപ്പിച്ചില്ല് വിതറിയ സംഭവവും ജനാധിപത്യവിരുദ്ധമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്യാവൂ എന്നാണ് അധികാരസ്ഥാനത്തുള്ളവര്‍ ഉദ്ദേശിക്കുന്നത്.

ഒരു മുന്‍മന്ത്രിയുടെ അശ്ലീലഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന അവസരത്തിലാണ് മാധ്യമങ്ങളെ പുറത്താക്കിയത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകണം. യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

 

Related News from Archive
Editor's Pick