ഹോം » കേരളം » 

ഐഎസില്‍ നിന്ന്  തിരിച്ചെത്തിയവര്‍ നിരീക്ഷണത്തില്‍

പ്രിന്റ്‌ എഡിഷന്‍  ·  November 22, 2017

കണ്ണൂര്‍: ഐഎസില്‍ ചേര്‍ന്ന് സിറിയയിലെത്തി യുദ്ധം ചെയ്ത് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ ഐഎന്‍എയുടെ നിരീക്ഷണത്തില്‍. 12 മലയാളികള്‍ ഉള്‍പ്പടെ ഇരുപതോളം പേര്‍ തിരികെയെത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
വിദേശ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതു സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരങ്ങള്‍ നല്‍കിയത്.

തിരികെയെത്തിയ മലയാളികള്‍ മലബാറില്‍ നിന്നുള്ളവരാണെന്നാണ് സൂചന. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഐഎസില്‍ സിറിയന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്ത് മരണപ്പെട്ടവരുടെ ബന്ധുക്കളും സംഘത്തിലുണ്ടെന്നറിയുന്നു. ബഹ്‌റിന്‍ മൊഡ്യൂള്‍ വഴി നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ പതിനഞ്ച് പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി വിവരം വഭിച്ചിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന് യുദ്ധം ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരില്‍ ചിലരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയവര്‍ രാജ്യത്തിനകത്ത് ഐഎസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന ആശങ്ക രഹസ്യാന്വഷണ ഏജന്‍സികള്‍ക്കുണ്ട്.

Related News from Archive
Editor's Pick