ഹോം » ഭാരതം » 

ചെക്കുകളും പിന്‍വലിക്കും: വ്യാപാരികള്‍

വെബ് ഡെസ്‌ക്
November 22, 2017

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയതു പോലെ, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ചെക്കിടപാടുകളും വിലക്കിയേക്കുമെന്ന പ്രചാരണവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ്.

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം വര്‍ദ്ധിക്കേണ്ടതിനാല്‍ ചെക്ക് ബുക്കുകള്‍ കേന്ദ്രം വിലക്കിയേക്കും. കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്‌ഡേല്‍വാള്‍ പറയുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിട്ടില്ല. പ്രവീണിന്റെ പ്രസ്താവനയുടെ പേരില്‍ പല മാധ്യമങ്ങളും കേന്ദ്രം ചെക്ക് ബുക്ക് നിരോധിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുതുടങ്ങി. ചിലരാകട്ടെ ചെക്ക് വിലക്കിയെന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയത്.

Related News from Archive
Editor's Pick