ഹോം » വിചാരം » കത്തുകള്‍

ഞങ്ങളുടെ കണ്ണുനിറഞ്ഞു

November 22, 2017

‘ജന്മഭൂമി’ വാരാദ്യപ്പതിപ്പിലെ കുട്ടച്ചനെ അറിയാമോ എന്ന ലേഖനം (12-11-2017) വായിച്ചു. പത്രത്തില്‍ അത് കണ്‍നിറയെ ഉണ്ടായിരുന്നു. ഞങ്ങള്‍ മാത്രം ആദരവോടെ വിളിച്ചിരുന്ന ‘കുട്ടച്ചന്‍’ എന്ന പേരുതന്നെ ലേഖനത്തിന് കൊടുത്തതുകണ്ട് സന്തോഷംകൊണ്ട് ഞങ്ങളുടെ കണ്ണുനിറഞ്ഞു. പക്ഷേ ഞങ്ങളുടെ പൊന്നുതമ്പുരാന്റെ മാത്രം പടം അതില്‍ അടിച്ചുവന്നില്ല എന്ന സങ്കടം ഉണ്ടായിരുന്നു. പിന്നീട് പത്രം മറിച്ചും തിരിച്ചും നോക്കിയപ്പോള്‍ ഉള്‍പ്പേജില്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച ലേഖനത്തില്‍ അതും കണ്ടു. തൃപ്തിയായി. ‘ജന്മഭൂമി’ക്കും ലേഖകന്‍ പ്രഭു സാറിനും നന്ദി

സരസമ്മ
(കുട്ടച്ചന്റെ ലേഖനത്തില്‍ പരാമര്‍ശിച്ച
കുഞ്ഞുണ്ണിയുടെ മകള്‍)
കുറപ്പന്‍കുളങ്ങര,
ചേര്‍ത്തല

Related News from Archive
Editor's Pick