മുളക്കുളം: പഞ്ചായത്തില്‍ ഐടിഐക്ക് സ്ഥലം അനുവദിച്ചിട്ടും നാളിതുവരെ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാതെ കല്ലിടീല്‍ പ്രഹസനങ്ങള്‍ മാത്രം നടത്തുന്ന അധികാരി കളുടെ നടപടിയ്ക്ക് എതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം പ്രമേയം പാസ്സാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. അധികൃതര്‍ അലംഭാവം തുടരുകയാണെന്നങ്കില് പ്രതിക്ഷേധ പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു അദ്ധ്യക്ഷനായ യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്, മണ്ഡലംസെക്രട്ടറി പി.സി. രാജേഷ്, പഞ്ചാ. ജനറല്‍ സെക്രട്ടറി അനില്‍ കൈമാലില്‍, ശിവശങ്കരന്‍നായര്‍, എം.വി. കുട്ടപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: