അടിമാലി: കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡ് സ്വകാര്യ വ്യക്തി നശിപ്പിച്ചതായി പരാതി. വെള്ളത്തൂവല്‍ പോലീസ് അന്വഷണം തുടങ്ങി. കൊന്നത്തടി പഞ്ചായത്തിലെ 10-ാംവാര്ഡില്പ്പെട്ടതും 21 കുടുംബങ്ങള്‍ കുടിവെള്ളം ഉപയോഗിക്കുന്നതുമായ പദ്ധതിയുടെ മോട്ടോര്‍ ഷെഡാണ് നശിപ്പിച്ചത്.
2010-12 കാലയളവില്‍ 10 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. ഒരോ ഗുണഭോക്താവും നിശ്ചിത തുക മുടക്കിയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ മോട്ടര്‍ ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത് റോഡ് പുറമ്പോക്കില്‍പ്പെട്ട സ്ഥലത്താണ്.ഇതിന്റെ സമീപത്ത് സ്വകാര്യ വൃക്തിയുടെ ഭൂമി. ഈ കെട്ടിടം നിര്‍മ്മിച്ച കാലം മുതല്‍ ഈ വ്യക്തി ഇതിനെതിരായിരുന്നു.അടുത്ത നാളിലായി കെട്ടിടത്തിന്റെ അടിത്തറ ഇളക്കുകയും,കെട്ടിടം അപകടാവസ്ഥയില്‍ ആക്കുകയും ചെയ്തതായി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മോട്ടോര്‍ ഷെഡ്
നശിപ്പിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക: