കുന്നംകുളം : കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അന്യോന്യ വേദിയില്‍ ചൊവ്വാഴ്ച ഇരുയോഗക്കാരും ഗംഭീരമാക്കി. തിരുനാവായ യോഗത്തിലെ ഏര്‍ക്കര നാരായണന് നമ്പൂതിരിയാണ് മുമ്പിലിരുന്നത്. അദ്ദേഹം അഞ്ചാം അഷ്ടകത്തിലെ പതിനൊന്നാം അധ്യായത്തിലെ പതിനേഴാം വര്‍ഗമായ ഉപസദ്യായ മീഢുഷേ…. എന്നുതുടങ്ങി പത്തു ഋക്കുകള്‍ ഗംഭീരമായി ചൊല്ലി തീര്‍ത്തു. കോതമംഗലം വാസുദേവന്‍ നമ്പൂതിരി, നാരായണമംഗലത്ത് രവീന്ദ്രന് നമ്പൂതിരി എന്നിവര്‍ സഹായിച്ചു.
തൃശൂര്‍ യോഗത്തിലെ കാവുങ്ങല്‍ വേദസ്സാണ് രണ്ടാം വാരമിരുന്നത്. അദ്ദേഹം അഞ്ചാം അഷ്ടകത്തിലെ മൂന്നാം അധ്യായത്തിലെ ഇരുപത്തിയാറാം വര്‍ഗമായ രാജരാഷ്ട്രാനാം… എന്നുതുടങ്ങി പത്ത് ഋക്കുകള്‍ ഗംഭീരമാക്കി. തിരുത്തുമുക്ക് പരമേശ്വരന് നമ്പൂതിരി, വടക്കുമ്പാട്ട് ഗോവിന്ദന് നമ്പൂതിരി എന്നിവര്‍ സഹായിച്ചു.
തിരുനാവായ യോഗത്തിലെ കാലടി പടിഞ്ഞാറേടത്ത് ഷാജു നമ്പൂതിരി, നാരായണമംഗലത്ത് നാരായണന് നമ്പൂതിരി എന്നിവര്‍ ജട ചൊല്ലി.
വേദിയില്‍ ഇന്ന്
രാവിലെ 6.00ന് ഋഗ്വേദാര്‍ച്ചന, 7.00ന് ശിവേലി, 10.00ന് കലശമെഴുന്നള്ളിപ്പ്, 10.30ന് ഉച്ചശീവേലി, 11 മുതല്‍ 4.00 വരെ നൃത്താരാധന, 4.30ന്ഭാഷണം ഹമീദ് ചേന്നമംഗലൂര്‍, 6.30ന് അന്യോന്യം വാരമിരിക്കല്‍, 8.30ന് അന്യോന്യം രഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: