ചേര്‍ത്തല: റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പിഡിഎസ് ഡിപ്പോകളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അഞ്ച് ഗോഡൗണുകളിലായാണ് റെയ്ഡ് നടക്കുന്നത്. പ്രാഥമിക പരിശോധനയില്‍ 300 ക്വിന്റല്‍ പച്ചക്കറിയുടെ കുറവും 250 ക്വിന്റല്‍ പുഴുക്കലരിയുടെ അധിക സ്റ്റോക്കുമാണ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റോക്കുകളില്‍ വ്യത്യാസമുണ്ടായതിനാലാണ് രാത്രി വൈകിയും പരിശോധന നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: