ഹോം » കേരളം » 

ട്രഷറിയില്‍ ‘സൈറ്റ് ബ്ലോക്ക്’

November 22, 2017

കൊല്ലം: സംസ്ഥാനത്തെ ട്രഷറികളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ‘സൈറ്റ് ബ്ലോക്ക്’ പതിവാകുന്നു. രാവിലെ ഒരു മണിക്കൂര്‍ മാത്രമാണ് ട്രഷറിയില്‍ ഇടപാടുകള്‍ നടക്കുന്നത്. ഇതിനു ശേഷം ബില്ലുകള്‍ പാസാക്കാനുള്ള പണം ഇല്ലാതാകും. ഇതോടെ ഉദ്യോഗസ്ഥര്‍ പതിവ് പല്ലവി ആവര്‍ത്തിക്കും. ‘സൈറ്റ് ബ്ലോക്കാണ് ബില്ല് പാസ്സാക്കാന്‍ സാധിക്കില്ല’.

കഴിഞ്ഞ 16 മുതല്‍ വിവിധ ഓഫീസുകളില്‍ നിന്ന് നല്‍കിയ നിരവധി ബില്ലുകളാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്. ജീവനക്കാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് പിഎഫ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ബില്ലുകള്‍ വരെ പാസ്സാകാതെ കിടക്കുന്നു. വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Related News from Archive
Editor's Pick