ഗുവാഹത്തി: ലോക വനിതാ യൂത്ത് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലെത്തി. 57 കി.ഗ്രാം ഫെതര്‍ വെയ്റ്റ് വിഭാഗത്തില്‍ സാക്ഷി ചോപ്ര, 64 കി.ഗ്രാം ലൈറ്റ് വെല്‍ട്ടര്‍ വിഭാഗത്തില്‍ ബോറോ അനുകുഷ്ക, 51 കി.ഗ്രാം ഫ്ളൈ വെയറ്റ് വിഭാഗത്തില്‍ ജ്യോതി ഗുലിയ, 48 കി.ഗ്രാം വിഭാഗത്തില്‍ നീതു എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയത്.
സ്റ്റോക്കിന് സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിക്ക് സമനില. ബ്രൈറ്റണ് ആല്‍ബിയോനാണ് 2-2 സ്റ്റോക്കിനെ പിടിച്ചുകെട്ടിയത്. രണ്ട് തവണ മുന്നിട്ടുനിന്നശേഷമാണ് സ്റ്റോക്ക് സമനിലയില്‍ കുടങ്ങിയത്. 28-ാം മിനിറ്റില്‍ എറിക് മാക്സിമിലൂടെ സ്റ്റോക്ക് ലീഡ് നേടി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് 44-ാം മിനിറ്റില്‍ പാസ്കല്‍ ഗ്രോബിലൂടെ ബ്രൈറ്റണ് സമനില കണ്ടെത്തി. പരിക്കുസമയത്ത് കുര്‍ട്ട് സൗമയിലൂടെ സ്റ്റോക്ക് വീണ്ടും മുന്നിലെത്തിയെങ്കിലും 60-ാം മിനിറ്റില്‍ ജോസ് ഇസ്ക്വിരേഡോയിലൂടെ ബ്രൈറ്റണ് സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: