ഹോം » കേരളം » 

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

പ്രിന്റ്‌ എഡിഷന്‍  ·  November 22, 2017

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാധ്യമ വിരോധം തുടരുന്നു. സെക്രേട്ടറിയറ്റില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാണ് ഇന്നലെ വീണ്ടും ഇതു തെളിയിച്ചത്. സെക്രട്ടേറിയറ്റ് വളപ്പില്‍ മാധ്യമങ്ങള്‍ കടക്കരുതെന്ന് പറയുന്നത് ചരിത്രത്തിലാദ്യമാണ്

എ.കെ ശശീന്ദ്രനെതിരായ കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമങ്ങളെയാണ് വിലക്കിയത്്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അതിനാല്‍ മാധ്യമങ്ങള്‍ അകത്തു പ്രവേശിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ ചെല്ലുന്നത് തടയണമെന്ന് രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ആക്രമണം ഉണ്ടാകുമെന്നായിരുന്നു ഭയം.

മാധ്യമ വിലക്കിനെതിരെ സിപിഐ നേതാക്കള്‍തന്നെ രംഗത്തു വന്നു. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. സെക്രട്ടേറിയറ്റ് പത്രക്കാര്‍ക്കു കയറാന്‍ പറ്റാത്ത ഇടമെന്ന് പറയുമ്പോള്‍ അതു വേറേ വല്ല ലോകവുമാണോ എന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ ചോദ്യം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick