പയ്യന്നൂര്‍: ഉത്തരമലബാറിലെ മൂകാംബിക എന്നറിയപ്പെടുന്ന കുന്നരു മൂകാംബികാക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഏപ്രില്‍ 30 മുതല്‍ നടക്കും. കലശ മുന്നോടിയായുള്ള കമ്മറ്റി ഓഫീസ് ഇന്ന് വൈകുന്നേരം 4ന് സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. ആദ്യഫണ്ട് തന്ത്രി അമ്പിളിയില്ലത്ത് ശങ്കരവാദ്യാന് ഉദ്ഘാടനം ചെയ്യും. 23ന് വൈകുന്നേരം 5ന് സര്‍വ്വൈശ്വര്യ വിളക്കുപൂജയും നിറമാലയും നടക്കും. 24ന് രാവിലെ 6.30ന് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബാലാലയ പ്രതിഷ്ഠ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: