ഹോം » ലോകം » 

സിംബാബ്‌വെ പ്രസിഡന്റ് മുഗാബെ രാജിവച്ചു

November 21, 2017

ഹരാരെ: മുപ്പത്താറു വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. കഴിഞ്ഞ ദിവസം രക്തരഹിത വിപ്‌ളവത്തിലൂടെ പട്ടാളം അധികാരം പിടിച്ചെടുത്ത് മുഗബെയെയും ഭാര്യ ഗ്രേസിയെയും വീട്ടുതടങ്കലിലാക്കിയിരുന്നു.

93 വയസുള്ള മുഗാബെ ഒരിക്കല്‍ വലിയ വിപ്‌ളവകാരിയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കിയതില്‍ വലിയ പങ്കും വഹിച്ചിരുന്നു. എന്നാല്‍ മൂന്നര പതിറ്റാണ്ടിലേറെ അധികാരത്തിലിരുന്ന് ജനങ്ങളെ വെറുപ്പിച്ചു.

അധികാരം ഒഴിയാന്‍ കൂട്ടാക്കാതെയിരുന്നതോടെയാണ് പട്ടാളം മുഗാബെയെ പുറത്താക്കിയത്. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റാകും അടുത്ത പ്രസിഡന്റെന്നാണ് സൂചന.

Related News from Archive
Editor's Pick