ഹോം » ലോകം » 

ജിദ്ദയില്‍ കനത്ത മഴ: രണ്ടുമരണം

വെബ് ഡെസ്‌ക്
November 22, 2017

 

ജിദ്ദ: രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ ജിദ്ദയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. രാവിലെ മുതല്‍ ജിദ്ദയില്‍ മഴ തുടങ്ങിയതോടെ നഗരപാതകളില്‍ വെള്ളം കയറി.

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രാവിലെ മുതല്‍.181 പേര്‍ക്ക് ഷോക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാള്‍ വീട് തകര്‍ന്ന് മരിച്ചതായും പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ- മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം നിര്‍ത്തിവെച്ചു.

ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ പലരുടെയും വിമാനയാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലില്‍ തകരാറിലായെങ്കിലും പുനസ്ഥാപിച്ചു.

കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുവിട്ടിറങ്ങരുതെന്ന് ഭരണകൂടം നിര്‍ദേശം നല്‍കി. മക്ക, മദീന, യാംബു എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്.

Related News from Archive
Editor's Pick