കരുനാഗപ്പള്ളി: പന്ത്രണ്ടു വിളക്കുമഹോത്സവത്തോട് അനുബന്ധിച്ച് ഓച്ചിറ പടനിലത്ത് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ സംയുക്തപരിശോധന നടത്തി. മായം ചേര്‍ക്കല്‍, തുടര്‍ച്ചയായി എണ്ണ ഉപയോഗിച്ചുള്ള പാചകം, വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, പതിയ്ക്കാത്ത ത്രാസുകളുടെ ഉപയോഗം, നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്കിന്റെ ഉപയോഗം എന്നിവക്കെതിരെ പിഴ ഈടാക്കി. സംയുക്ത റെയ്സിന് ലീഗല്‍ മെട്രോളജി, ഫുഡ് ആന്റ് സേഫ്റ്റി, സിവില്‍സ പ്ലേസ്, റവന്യൂ, ഹെല്‍ത്ത് എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: