ഹോം » കേരളം » 

അഖില കേസ്: അച്ഛന്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

വെബ് ഡെസ്‌ക്
November 22, 2017

ന്യൂദല്‍ഹി: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ കേസുമായി ബന്ധപ്പെട്ട് അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി. എല്ലാ അപേക്ഷകളും തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

അഖിലയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുത്, സൈനബയും സത്യസരണി ഭാരവാഹികളും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കണം, അഖിലയുടെ മതംമാറ്റം, വിവാഹം എന്നിവയെ കുറിച്ച് ഇവരോട് ചോദിക്കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് അശോകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

Related News from Archive
Editor's Pick