ഹോം » കേരളം » 

ജാതി പറഞ്ഞ് അധിക്ഷേപം; തിരുവനന്തപുരം മേയര്‍ക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്
November 22, 2017

തിരുവനന്തപുര: ബിജെപി കൗണ്‍സിലറെ ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് അടക്കമുള്ളവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്മീഷന്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ എല്‍. മുരുഗനാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പട്ടികജാതി പീഡന നിരോധന നിയമത്തിലെ 3(1) ആര്‍, 3(1)എം വകുപ്പുകള്‍ പ്രകാരം കേസെടുക്കാനായിരുന്നു നിര്‍ദ്ദേശം.

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി.ബിനു, മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ് ജിന്‍ രാജ് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. മേയറുടെ ചികിത്സാ രേഖകള്‍ ഹാജരാക്കാനും മേയര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്ത നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കാനും കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒറ്റക്കാരണത്താല്‍ തന്നെ കൗണ്‍സില്‍ കൂടുമ്പോള്‍ ലക്ഷ്മിക്ക് മൈക്ക്പോലും നല്‍കാറില്ല. കൂടാതെ കഴിഞ്ഞ ഒന്നരവര്‍ഷമായി കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കുന്നില്ല. കൗണ്‍സിലറുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍പോലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.

Related News from Archive
Editor's Pick