ഹോം » കേരളം » 

ജിഷ്ണു കേസ്: സിബിഐ നിലപാട് കേന്ദ്രം പുന:പരിശോധിക്കും

വെബ് ഡെസ്‌ക്
November 22, 2017

ന്യൂദല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കും. ഈ കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.

ജിഷ്ണു പ്രണോയ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ നിലപാടില്‍ പ്രഥമദൃഷ്ട്യാ തന്നെ അപാകതകളുണ്ടെന്ന് ഇന്നലെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സിബിഐ അന്വേഷണം വേണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്രത്തോട് അഭിപ്രായം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്താണ് ജിഷ്ണു കേസ് സിബിഐ അന്വേഷിക്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അറിയിച്ചത്.

Related News from Archive
Editor's Pick