ഹോം » കേരളം » 

മന്ത്രിസ്ഥാനം: മുന്നണി തീരുമാനമെടുക്കട്ടെ എന്ന് ശശീന്ദ്രന്‍

വെബ് ഡെസ്‌ക്
November 22, 2017

തിരുവനന്തപുരം: എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്ന് എ.കെ.ശശീന്ദ്രന്‍ എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഫോണ്‍ കെണി കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന റിപ്പോര്‍ട്ടാണ് പി.എസ്.ആന്റണി കമ്മീഷന്‍ നല്‍കിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്.

തനിക്കെതിരേ ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്ന കാര്യം അറിയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Related News from Archive
Editor's Pick