ഹോം » കേരളം » 

പുരുഷവേഷത്തില്‍ ശബരിമലയിലെത്തിയ പതിനഞ്ചുകാരി പിടിയില്‍

വെബ് ഡെസ്‌ക്
November 22, 2017

ശബരിമല: പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി. ആന്ധ്രാപ്രദേശ് നല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞത്.

പതിനഞ്ചംഗ തീര്‍ഥാടക സംഘത്തോടൊപ്പമാണ് പെണ്‍കുട്ടി ദര്‍ശനത്തിന് വന്നത്. ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് നടന്ന് നീങ്ങിയത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദേശം.

Related News from Archive
Editor's Pick