ഹോം » ഭാരതം » 

സമുദായ സ്പര്‍ദ്ധ: ജാവേദ് അഖ്തറിനെതിരേ കേസ്

വെബ് ഡെസ്‌ക്
November 22, 2017

ജയ്പൂര്‍: കവിയും സിനിമാ ഗാന രചയിതാവുമായ ജാവേദ് അഖ്തറിനെതിരേ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസ്.

രജപുത്രര്‍ ബ്രിട്ടീഷുകാരുടെ സേവകരായിരുന്നു, ഒരിക്കലും അവര്‍ക്കെതിരേ പോരാടിയിട്ടില്ലെന്ന പരാമര്‍ശമാണ് ജാവേദിനെ കുഴപ്പത്തിലാക്കിയത്. അഭിഭാഷകന്‍ പ്രതാപ് സിങ് ഷെഖാവത്താണ് പരാതിക്കാരന്‍. പദ്മാവതി സിനിമയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജാവേദ്.

ലഖ്നൗവില്‍ ഒരു ടിവി ചാനലിനോട് സംസാരിക്കവേയാണ് വിവാദ പരാമര്‍ശം. ബ്രിട്ടീഷുകാരെ എതിര്‍ക്കാത്തവര്‍ സിനിമയെ എതിര്‍ക്കുന്നുവെന്നാണ് ജാവേദ് പറഞ്ഞത്.

200 വര്‍ഷം ബ്രിട്ടീഷുകാര്‍ക്ക് സേവചെയ്യുകയായിരുന്നു രജപുത്രരെന്ന് ജാവേദ് പറഞ്ഞു. ഇത് ചരിത്രപരമായി തെറ്റും സമുദായ സ്പര്‍ദ്ധയ്ക്കും കലാപത്തിനും കാരണമാകുമെന്നുമാണ് പരാതി.

Related News from Archive
Editor's Pick