ഹോം » ഭാരതം » 

പാര്‍ലമെന്റ് സമ്മേളനം ഡിസംബര്‍ 15 മുതല്‍

വെബ് ഡെസ്‌ക്
November 22, 2017
ന്യൂദല്‍ഹി: ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക. ശൈത്യകാല സമ്മേളനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സാധാരണയായി നവംബര്‍ മൂന്നാം ആഴ്ച ആരംഭിച്ച് ഡിസംബര്‍ മൂന്നാം ആഴ്ച വരെയാണ് ശൈത്യകാല സമ്മേളനം അരങ്ങേറിയിരുന്നത്. എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ശൈത്യകാല സമ്മേളനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജിഎസ്ടി ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധം ഭയന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാത്തത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.

കോണ്‍ഗ്രസും സമാന രീതിയില്‍ മുന്‍പ് പാര്‍ലമെന്റ് സമ്മേളനം നീട്ടിവച്ച ചരിത്രമുണ്ടായിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മറുപടി.

Related News from Archive
Editor's Pick