കൂത്തുപറമ്പ്: കോട്ടയംപൊയില്‍ കോലവയല് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 1.15.നു ബൈക്കിലെത്തിയ രണ്ടു പേര് ബോംബേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.. കൊടിമരത്തില്‍ നിന്നു കാവിപതാക, ഫ്ളക്സ് ബോര്‍ഡ് എന്നിവ നശിപ്പിച്ചു. ബോംബിന്റെ ശബ്ദം കേട്ടു ഉണര്‍ന്ന പരിസരവാസികള്‍ കതിരൂര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബോംബ് അവശിഷ്ട്ടങ്ങള്‍ കണ്ടെടുത്തു. ബിജെപി കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജേന്ദ്രന് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: