പയ്യാവൂര്‍: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഈ മാസം 24, 25 തീയ്യതികളില്‍ നടക്കുന്ന ദേശീയ വടംവലി മല്‍സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിലെ ഒന്‍പത് കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു. അനിറ്റ മനോജ്, ഏയ്ഞ്ചല്‍ ജയിംസ്, സോന തെരേസ് സോജി, സുദിന ജോണി, അനന്യ ജയ്സണ്‍, അലീന ജോസഫ് ,ബിന്‍സി ജോസഫ്, റോസ് മരിയ, അലീന ജോസ് എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി കേരളത്തെ പ്രതിനിധീകരിക്കുന്ന ചന്ദനക്കാംപാറയുടെ താരങ്ങള്‍. 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400 കിലോഗ്രാം വിഭാഗം ടീമിനെ ചന്ദനക്കാംപാറ ഹൈസ്കൂളിലെ സുദിന ജോണി നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: