ഹോം » ലോകം » 

യുഎസ് സേനാ വിമാനം കടലില്‍ വീണു; 8 പേരെ രക്ഷിച്ചു

വെബ് ഡെസ്‌ക്
November 22, 2017

ടോക്കിയോ: പതിനൊന്നു പേര്‍ കയറിയ അമേരിക്കന്‍ നാവിക സേനാ വിമാനം ജപ്പാനു സമീപം കടലില്‍ തകര്‍ന്നു വീണു. തെരച്ചിലില്‍ എട്ടുപേരെ രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ജപ്പാനു സമീപം നങ്കൂരമിട്ട, ഏഴാം കപ്പല്‍പ്പടയിലെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് റൊണാള്‍ഡ് റീഗനിലേക്ക് പോകുകയായിരുന്നു വിമാനം.

ഫിലിപ്പൈന്‍സ് കടലിലാണ് കപ്പലിന്റെ ദൗത്യം. സൈന്യം തെരച്ചില്‍ നടത്തിവരികയാണ്. അപകട കാരണം വ്യക്തമല്ല. എങ്കിലും എന്‍ജിന്‍ തകരാറാണ് കാരണമെന്ന് കരുതുന്നു.
ഈ വര്‍ഷമാദ്യം ഏഴാം കപ്പല്‍പ്പടയില്‍ രണ്ടപകടങ്ങള്‍ ഉണ്ടായിരുന്നു. ഇവയില്‍ 17 പേരാണ് മരിച്ചത്.

ജൂണില്‍ ഫിറ്റ്‌സ് ജെറാള്‍ഡ് കപ്പലും ഒരു കണ്ടെയ്‌നര്‍ കപ്പലുമായി ജപ്പാനു സമീപം കൂട്ടിയിടിച്ച് 7 പേരും ആഗസ്തില്‍ ജോണ്‍ മക്കെയ്ന്‍ കപ്പലും എണ്ണടാങ്കറും സിംഗപ്പൂരിനു സമീപം കൂട്ടിയിടിച്ച് 10 പേരും മരണമടഞ്ഞിരുന്നു.

Related News from Archive
Editor's Pick