കണ്ണൂര്‍: സെക്രട്ടറിയേറ്റിനുള്ളില്‍ ചരിത്രത്തിലാദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് കെ.സി.ജോസഫ് എംഎല്‍എ ആരോപിച്ചു. ഇല്ലാത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് പ്രചരിപ്പിച്ച് മാധ്യമങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും അകന്നുനില്ക്കാനുള്ള പിണറായിയുടെ നടപടി സര് സിപിയുടെ പുതിയ അവതാരമാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ പോലും മാധ്യമങ്ങള്‍ക്ക് കഴിയാതെ പോകുന്നത് ചിലരുടെ വിധേയത്വത്തിന്റെ സൂചനയാണെന്നും കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: