തലശ്ശേരി: കൂത്തുപറമ്പ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പാനൂരിലെ കെ.കെ.രാജീവന് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് എറണാകും വൈപ്പിനിലെ മാതൃഭൂമി ലേഖകന്‍ സോജന് വാളൂരാനെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 7001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 25ന് പാനൂരില്‍ നടക്കുന്ന രാജീവന് അനുസ്മരണ ചടങ്ങില്‍വെച്ച് അവാര്‍ഡ് കൈമാറും. വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ.പ്രേമന് ഒ.സി.നവീന്‍ ചന്ദ്, പി.കെ.പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: