കൊച്ചി: ‘എല്ലാവര്ക്കും എന്റെ നമസ്കാരം. കൊച്ചി കോര്‍പ്പറേഷന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇവിടെയുള്ള എല്ലാവര്ക്കും ആശംസകള്‍.’ ഇത്രയും മലയാളത്തില്‍ പറഞ്ഞ് ഉപരാഷ്ട്രപതി ഇംഗ്ലീഷിലേക്ക് കടന്നു. മലയാളം ശരിക്കും അറിയാമായിരുന്നെങ്കില്‍ മുഴുവനും മലയാളത്തില്‍ പറഞ്ഞേനേ എന്നായി അദ്ദേഹം.
കേരളത്തെയും മലയാളികളെയും ഏറെ ഇഷ്ടമാണെന്ന് പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. പതിവ് രീതിയില്‍ സദസ്സിലുള്ളവരെയെല്ലാം പരിചയപ്പെട്ടശേഷമാണ് ഉപരാഷ്ട്രപതി ഉദ്ഘാടന വേദിയിലേക്ക് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: