പുന്നപ്ര: തൂക്കുകുളത്തെ ആര്‍ഒ പ്ലാന്റ് നോക്കുകുത്തിയായതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ റീത്തുവച്ചു. മന്ത്രി ജി. സുധാകരന്റെ വീട്ടുമുറ്റത്തെ ആര്‍ഒ പ്ലാന്റാണ് മാസങ്ങളായി കാഴ്ചവസ്തുവായി മാറിയത്.
പ്രദേശവാസികള്‍ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ബിജെപി സമരം. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മറ്റിയംഗം ബിന്ദു, മണ്ഡലം ഭാരവാഹികലായ ബിജു തുണ്ടില്‍, ആര്. കണ്ണന്, പഞ്ചായത്ത് ഭാരവാഹികളായ എസ്. സുമേഷ്, ഷാജി, പി. അനില്‍, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: