തൊടുപുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ പേഴ്സ് തട്ടിയെടുത്തു. ഇന്നലെ ഉച്ചയോടെ മുതലക്കോടം ഗ്രൗണ്ടിന് സമീപമാണ് സംഭവം. പഴുക്കാക്കുളം സ്വദേശിയായ യുവതിയുടെ പേഴ്സാണ് നഷ്ടമായത്.
അയല്‍വാസിയായ യുവതിക്കൊപ്പം നടന്ന് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ കൈയിലിരുന്ന പേഴ്സ് തട്ടിയെടുത്തത്. പേഴ്സില്‍ 700 രൂപയുണ്ടായിരുന്നതായി യുവതി തൊടുപുഴ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബൈക്ക് ഓടിച്ചിരുന്നയാള്‍ നീല ഷര്‍ട്ടും കറുപ്പ് പാന്റ്സും പിന്നിലിരുന്നയാള്‍ കാപ്പിപ്പൊടി കളര്‍ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.
മുതലക്കോടം ടൗണിലേക്ക് മോഷ്ടാക്കള്‍ എത്തിയിട്ടില്ലെന്നാണ് പോലീസ് കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് തൊടുപുഴ എസ്ഐ വിഷ്ണുകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: