ചാലക്കുടി: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പിന്‍വാതില്‍ നിയമനം അവസാനിപ്പിച്ചില്ലങ്കില്‍ എംഎല്‍എ ഓഫീസിലേയ്ക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ചാലക്കുടി എംഎല്‍എ ബി.ഡി ദേവസിയുടെ കത്തും പാര്‍ട്ടിയുടെ നിര്‍ദ്ദേശവുമനുസരിച്ച് പൂലാനി എടത്രക്കാവ് ക്ഷേത്രത്തിലും ചാലക്കുടി ശ്രീധരമംഗലം ക്ഷേത്രത്തിലും ബോര്‍ഡിലെ വിജിലന്‍സ് വിഭാഗത്തിലെ ഡ്രൈവര്‍ തസ് തികയിലും പൊതുമരാമത്ത് വകുപ്പിലും ആളുകളെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമേ 25 ഓളം നിയമനം നടക്കാന്‍ പോകുന്നതായും സൂചനയുണ്ട്. യോഗത്തില്‍ യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ കാരാപ്പാടം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി കെ.യു ദിനേശന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് ടി.വി പ്രജിത്ത്, സംസ്ഥാന സമിതി അംഗം കെ.സി ശ്രീജിത്ത്, വിസന്റ് വിന്‍സന്‍ , കിഷോര്‍ കെ.കെ ബ്രൂഷോ പി.എസ്, രഞ്ജിത്ത് എം.എസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: