കോട്ടയം: വായനയിലൂടെയും ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയുമാണ് സ്ത്രീ സ്വതന്ത്രയാകേണ്ടതെന്ന് മുന്‍ വനിതാകമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവി അഭിപ്രായപ്പെട്ടു. തിരുനക്കരയില്‍ ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘വര്‍ത്തമാനകാല സ്ത്രീയും ആവിഷ്ക്കാര സ്വാതന്ത്ര്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചരിത്രത്തിന്റെ എല്ലാപഴുതുകളും പരിശോധിച്ചാല്‍ സ്ത്രീകളുടെ ജീവിതം വെല്ലുവിളികള്‍ നേരിട്ടുണ്ട്. ആ വെല്ലുവിളികള്‍ക്ക് എല്ലാ കാലഘട്ടത്തിലും പ്രസക്തിയുണ്ട്. സ്ത്രീയെ കുടുംബജീവിയായും പുരുഷനെ സാമൂഹിക ജീവിയായും നോക്കിക്കാണുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിന് അവര്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും പ്രമീളാദേവി അഭിപ്രായപ്പെട്ടു. ബിസിഎം, സിഎംഎസ്, ബസേലിയോസ് കോളേജുകളിലെ വിമന്‍സ് സെല്‍, അക്ഷരസ്ത്രീ ദി ലിറ്ററര്‍ വുമണ്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ അഡ്വ.സിന്ധു ഗോപാലകൃഷ്ണന്,ഡോ.ജെയ്സി കരിങ്ങാട്ടില്‍, ത്രേസ്യാമ്മ മാത്യു, ഡോ.സുമി മേരി തോമസ്, റാണി തോമസ്, അല്‍ഫോന്‍സാ കുര്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: