ചെറുപുഴ: തിരുമേനി ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി രണ്ടാം ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.കെ.പി. പ്രസീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.പി. ജയബാലന്‍, ചെറുപുഴ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്പേഴ്സന് പി.ആര്. സുലോചന, പഞ്ചായത്തംഗങ്ങളായ ബിന്ദു ബിജു, കെ.കെ. ജോയി, റോസിലി ആടിമാക്കല്‍, കെ.രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: