തലശ്ശേരി: ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന ബസ്ഷെല്ട്ടറിന്റെ ജോലി തടസ്സപ്പെടുത്താനെത്തിയ യൂത്ത് ലീഗ് അക്രമികള്‍ക്കെതിരെ കതിരൂര്‍ പോലീസില്‍ നല്കിയ പരാതി സ്വീകരിക്കാന്‍ എസ്ഐ തയ്യാറായില്ലെന്ന് കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ഷബിന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കിണവക്ക് ബസാറില്‍ കൂത്തുപറമ്പ് എംഎല്‍എ അനുവദിച്ച അഞ്ച്ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബസ് ഷെല്‍ട്ടറിന്റെ പ്രവര്‍ത്തനമാണ് യുഡിഎഫുകാരും യൂത്ത്ലീഗുകാരും തടസ്സ്പെടുത്താന് ശ്രമിച്ചതെന്നും പഞ്ചായത്ത് പ്രസിഡണ്ടും വനിതയുമായ തന്നെ കേട്ടാലറക്കുന്ന ഭാഷയില്‍ അക്രമികള്‍ ശകാരിച്ചതായും ഇവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എം.ധര്‍മ്മജ, ലത, എം.സുധാകരന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: