കോട്ടയം: ഹോമിയോ ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡ്രെഗ്സ് ആന്‍ഡ് കോസ്മെന്റിക്സ് ആക്ട് ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമ റിപ്പോര്‍ട്ടുകളില്‍ ഹോമിയോ ഡോക്ടര്‍മാര്‍ പരിഭ്രമിക്കേണ്ടെന്ന് കേരളഹോമിയോ ശസ്ത്രവേദി ചെയര്മാന് ഡോ:ടി.എന്‍.പരമേശ്വര കുറുപ്പ്,ഹോമിയോ ശാസ്ത്രം ചീഫ് എഡിറ്റര്‍ ഡോ:എസ്.ജി.ബിജു എന്നിവര്‍ പറഞ്ഞു.
ക്ലിനിക്കില്‍ മരുന്നു ഡിസ്പെന്‍സ് ചെയ്യുന്നതില്‍ നിയന്ത്രണമില്ല. ഹോമിയോ മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുവാന്‍ പാടില്ലെന്നുള്ളത് മുമ്പ് നിലവിലുള്ള നിയമമാണ്. ഹോമിയോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നു പകര്‍ന്നു നല്കുന്നതിനു പകരം കമ്പനി പായ്ക്കിംഗില്‍ തന്നെ ലഭിക്കുന്നത് കൂടുതല്‍ സുരക്ഷിതമാണെന്നും, നിയമത്തെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: