കണ്ണൂര്‍: സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ജോലിസ്ഥലത്ത് ഇരിക്കാന്‍ അനുവാദം നല്‍കണമെന്ന് കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന് ആവശ്യപ്പെട്ടു. നഗരങ്ങളിലെ വലിയ തുണിക്കടകള്‍ പോലുള്ളസ്ഥാപനങ്ങളില് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ജോലിസമയം മുഴുവനായും ഉപഭോക്താക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നുകൊണ്ടുമാത്രം ജോലിചെയ്യേണ്ടതായി വരുന്നുണ്ട്. ഇത് സ്ത്രീ തൊഴിലാളികള്‍ക്ക് പല ശാരീരിക പ്രയാസങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളില്ലാത്ത സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കുവാനുള്ള ഉത്തരവ് ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുരളീധരന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: