കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ പ്രൗഡ സംഗമം 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ നടക്കും. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമം ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ദക്ഷിണ ക്ഷേത്രിയ സംഘചാലക് വന്നിയ രാജന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഹിന്ദുസമാജം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാല്‍റാം പ്രഭാഷണം നടത്തും. സി.പി.രാമചന്ദ്രന്, എം.പി.ബാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: