കണ്ണൂര്‍: വിവിധ വകുപ്പുകളിലെ നൂറുകണക്കിന് ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ നിയമനങ്ങള്‍ തടയുന്ന സമീപനം ഇടതുമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. വിവിധ തസ്തികകളിലേക്കുള്ള പി എസ് സി റാങ്കുലിസ്റ്റുകളില്‍ നിന്നുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക, ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഐവൈഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പി എസ് സി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് അഡ്വ. എം സി സജീഷ് അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ വി രജീഷ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ല അസി. സെക്രട്ടറി സി പി ഷൈജന്‍, ജില്ല ബാങ്ക് റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷന്, കെ എസ് ആര് ടി സി റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. കെ പി സജീഷ്, എം സുകേഷ്, കെ വി ഉണ്ണികൃഷ്ണന്, കെ വി പ്രശോഭ്, എം വി ആദിത്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: