ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അപമാനകരമായ രീതിയില്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ തെഹാന സ്വദേശിയായ 19 കാരന് ഷാക്കിബിനെയാണ് പോലീസ് പിടികൂടിയത്.
തൊഹാന സ്വദേശിയായ ബി.ജെ.പി പ്രവര്ത്തകന് മുകേഷ് കുമാര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. തൊഹാന പോലീസാണ് ഷാക്കിബിനെ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് പ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഹിസാറില്‍ 14 ദിവസം ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: