തിരുവനന്തപുരം: ജാതിക്കതീതമായ തന്ത്രിക പരിശീലനത്തിലുടെ അയിത്ത നിര്‍മാര്‍ജനത്തിലും സാമൂഹ്യനവോത്ഥാനത്തിലും പുതുമന തന്ത്രവിദ്യാലയത്തിന്റെ പങ്ക് ഏറെ മഹത്തരമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. പുതുമന തന്ത്ര വിദ്യാലയത്തിന്റെ 17-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പുതുമന തന്ത്രവിദ്യാലയത്തില്‍ നിന്ന് പൂജാപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സ്വാമി നിര്‍വഹിച്ചു. പി.സി. ജോര്‍ജ് എംഎല്‍എ പ്രഭാഷണം നടത്തി. വാദ്യകലാനിധി, ക്ഷേത്രതന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കെപിസിസി വൈസ്പ്രസിഡന്റ് എ.കെ. മണി പുരസ്കാരജേതാക്കളെ പൊന്നാടയണിയിച്ചു. കൗണ്‍സിലര്‍ ജോണ്സണ് ജോസഫ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: