ചെന്നൈ: രാഷ്ട്രീയത്തിലേയ്ക്ക് ഉടനില്ലെന്ന സൂചന നല്കി നടന് രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. എന്നാല്‍ ഡിസംബറില്‍ ജന്മദിന ആഘോഷങ്ങള്‍ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്റ്റൈല്മന്നന് കൂട്ടിച്ചേര്‍ത്തു.
തമിഴ് സൂപ്പര്‍താരമായ രജനീകാന്ത് രാഷ്ട്രീയത്തിലേക്കു വരുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടിലേറെയായി. ഒട്ടുമിക്ക കക്ഷികളും അദ്ദേഹത്തെ ഒപ്പംചേര്‍ക്കാന്‍ പരസ്യമായി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും വ്യക്തമായ മറുപടി നല്കാന് രജനി വിസമ്മതിച്ചു.
എന്നാല്‍ അടുത്തിടെ ഒരു യുദ്ധത്തിനു സജ്ജരാകാന്‍ രജനീകാന്ത് ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു. വ്യവസ്ഥിതി ദുഷിച്ചെന്നും അതിനുമാറ്റം വരുത്തണമെന്നും ആരാധകരുമായുള്ള ഒരാഴ്ച നീണ്ട കൂടിക്കാഴ്ചയും സംവാദവും അവസാനിപ്പിച്ചുകൊണ്ട് രജനീകാന്ത് പറഞ്ഞത് മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: