ആലപ്പുഴ: 85-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എല്‍പി, യുപി, എച്ച്എസ്, പ്ലസ്ടു,കോളേജ്, പൊതു വിഭാഗങ്ങള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പദ്യംചൊല്ലല്‍, ഉപന്യാസം (മലയാളം), ശ്രീനാരായണ പ്രശ്നോത്തരി, അക്ഷരശ്ലോകം, ആത്മോപദേശ ശതകാലാപനം, ദര്ശനമാലാലാപനം എന്നി മത്സരമാണ് നടത്തുക.
ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലായി അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരിമഠം, കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം, കൊല്ലം- കരുനാഗപള്ളി, പത്തനംതിട്ട, ചേര്‍ത്തല വിശ്വഗാജിമഠം, ആലുവ അദ്വൈതാശ്രമം, തൃശൂര്‍ കൂര്‍ക്കഞ്ചേരി ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, ഇടുക്കി ചക്കുപള്ളം എന്നിവിടങ്ങളില്‍ മേഖലാതല മത്സരം നടക്കും. സംസ്ഥാന തല ഫൈനല്‍ ഡിസംബര്‍ 26, 27, 28 തീയതികളില്‍ ശിവഗിരിയില്‍ നടക്കും. അക്ഷരശ്ലോകം, ആത്മോപദേശ ശതകം, ദര്‍ശനമാല ഇനങ്ങള്‍ക്ക് മേഖലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയവരെ മാത്രമേ പങ്കെടുപ്പിക്കൂ. ശ്രീനാരായണ ക്വിസിന് മേഖലാ മത്സരം ഉണ്ടായിരിക്കില്ല. വിവരത്തിന് 9961184852, 944684797.
പ്രതികരിക്കാൻ ഇവിടെ എഴുതുക: