ഹോം » ഭാരതം » 

സ്വച്ഛ് ഭാരത്: ശൗചാലയങ്ങള്‍ക്ക് തിരിച്ചറിയില്‍ നമ്പര്‍

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017

ന്യൂദല്‍ഹി: രാജ്യമൊട്ടാകെ, സ്വച്ഛ് ഭാരത പദ്ധതി പ്രകാരം നിര്‍മ്മിച്ച ശൗചാലയങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ നല്‍കും. അവയുടെ അറ്റകുറ്റപ്പണിയുടേയും വൃത്തിയാക്കലിന്റെയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരാണെന്ന് കണ്ടെത്താനാണ് ഈ സംവിധാനമെന്ന് നഗര വികസന മന്ത്രാലയം അറിയിച്ചു. സ്വച്ഛ് ഭാരത് വെബ്‌സൈറ്റുമായി ഇവ ബന്ധിപ്പിക്കും.

ശൗചാലയം വൃത്തിയാക്കിയിട്ടില്ല, അറ്റകുറ്റപ്പണി നടത്തിയിട്ടില്ല, വെള്ളവും വെളിച്ചവുമില്ല തുടങ്ങിയ പരാതികള്‍ നമ്പര്‍ സഹിതം നല്‍കിയാല്‍ ഉടന്‍ തന്നെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിപ്പിക്കാം. രാജ്യമൊട്ടാകെ ലക്ഷക്കണക്കിന് ശൗചാലയങ്ങളാണ് മോദി സര്‍ക്കാര്‍ പണിയിപ്പിച്ചിട്ടുള്ളത്. പരാതി നല്‍കാന്‍ സ്വച്ചതാ ആപ്പുണ്ട്, ഹെല്‍പ്പ് ലൈനുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചന്തകളിലെയും പെട്രോള്‍ പമ്പുകളിലെയും മാളുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും ശൗചാലയങ്ങളുടെ ചുമതല. ഇവയില്‍ പരാതി അറിയിക്കാനുള്ള ചെറുയന്ത്രങ്ങളുമുണ്ട്. അവയിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ പരാതി രജിസ്റ്റര്‍ ചെയ്യും.

Related News from Archive
Editor's Pick