ഹോം » കേരളം » 

എസ്. ദുര്‍ഗ; കേന്ദ്രം അപ്പീല്‍ നല്‍കി

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017

കൊച്ചി: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ ചിത്രം ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ കേന്ദ്രം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇനി ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിക്കുന്നത് എല്ലാ ക്രമീകരണങ്ങളെയും തകിടം മറിക്കുമെന്നും അപ്പീലില്‍ പറയുന്നു.

ജൂറി തിരഞ്ഞെടുത്ത ചിത്രം കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് സംവിധായകന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ സെന്‍സര്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പാണ് ജൂറിക്ക് സമര്‍പ്പിച്ചതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് നേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ആരോപിച്ചാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അപ്പീല്‍ നല്‍കിയത്. ഇന്ന് അപ്പീല്‍ പരിഗണിച്ചേക്കും.

Related News from Archive
Editor's Pick