ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില പാലിച്ചെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സിനെ കൊച്ചിയില്‍ പരാജയപ്പെടുത്തികയാണ് ലക്ഷ്യമെന്ന് ജംഷഡ്പൂര്‍ എഫ്സി കോച്ച് സ്റ്റീവ് കൊപ്പല്‍. കൊച്ചിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും കൊപ്പല്‍ പറഞ്ഞു.
ജംഷഡ്പൂര്‍ എഫ്സിയേയോ കേരള ബ്ലാസ്റ്റേഴ്സിനെയോ വിശകലനം ചെയ്യാനുള്ള സമയമായിട്ടില്ല. ഒരു മത്സരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ടീമുകള്‍ അടിത്തറ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആദ്യ എവേ മത്സരം കൊച്ചിയില്‍ കളിക്കുന്നതില്‍ സന്തോഷമുണ്ട്. മത്സരത്തെ സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീം തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ താരങ്ങളില്‍നിന്ന് മികച്ചവരെ കണ്ടെത്താനാണ് ശ്രമിച്ചത്. മെഹ്താബിന്റെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് വിശ്വാസമെന്നും മുന്‍ ബ്ലാസ്റ്റേഴ്സ് കോച്ചുകൂടിയായ കൊപ്പല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: