കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ.ഗോപിനാഥ് രവീന്ദ്രന് ഇന്ന് ചുമതലയേല്‍ക്കും. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം പഠിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. ഉച്ചയോടെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തുന്ന അദ്ദേഹത്തെ ജീവനക്കാരരും സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം വൈസ് ചാന്‍സിലറുടെ ചുമതല ഏറ്റെടുക്കും.
കോഴിക്കോട് ഡല്‍ഹിയിലെ സ്വകാര്യ കമ്പനി എഞ്ചിനിയറായിരുന്ന പുത്തന്‍വീട്ടില്‍ രവീന്ദ്രന്-ലേഡി ശ്രീരാം കോളേജിലെ ഇംഗ്ലീഷ് അധ്യാപിക തലശ്ശേരി നെട്ടൂര്‍ എടത്തട്ട വനജ ദമ്പതികളുടെ മകനാണ്. നിലവില്‍ ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിക സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: