കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ചികിത്സാ സഹായ വിതരണം മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഇന്ന് നടക്കും. പകല്‍ 12 മണിക്ക് നടക്കുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പങ്കജാക്ഷന് അധ്യക്ഷത വഹിക്കും. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് രാവിലെ 10 മണി മുതല്‍ ബോധവല്‍ക്കരണ ക്ലാസും നടക്കും. ടി.ടി.സെബാസ്റ്റ്യന്‍ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: